You are Here : Home / News Plus

ലൈറ്റ് മെട്രോ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, April 28, 2015 07:22 hrs UTC

കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി) മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വൈകീട്ട് ഏഴിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും ഇന്നോ, നാളെയൊ വിഷയത്തില്‍ അന്തിമ തിരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇ ശ്രീധരനില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ട്. ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമില്ല- മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.