You are Here : Home / News Plus

8,975 എന്‍ജിഒകളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

Text Size  

Story Dated: Tuesday, April 28, 2015 07:31 hrs UTC

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 8,975 എന്‍ജിഒകളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റേതാണു തീരുമാനം. വിദേശ സഹായം സ്വീകരിക്കുന്ന എന്‍ജിഒകളുടെ രജിസ്‌ട്രേഷനാണു റദ്ദാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുര്‍ന്നാണ് ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. നിരന്തരമായി വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഇവരോടു വിശദീകരണം തേടിയിരുന്നു. വ്യക്തമായ മറുപടി നല്‍കാത്തതിനാലാണു നടപടി. ഈ എന്‍ജിഒകളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.