You are Here : Home / News Plus

ഫിറോസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Text Size  

Story Dated: Tuesday, April 28, 2015 07:44 hrs UTC

 മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ. ഫിറോസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അധ്യക്ഷനായ സമിതിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. 2009-ല്‍  വ്യവസായി സലിമിന് എഡിബി വായ്പ തരപ്പെടുത്തികൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ സരിത, ബിജുരാധാകൃഷ്ണന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് തട്ടിയെടുത്തെന്ന കേസിലാണ് ഫിറോസ് പ്രതിയായത്. 2013-ല്‍ സോളാര്‍ കേസ് വിവാദമായതോടെയാണ് ഫിറോസും സരിതയും ബിജുവും തമ്മിലുള്ള മുന്‍ ഇടപാടില്‍ ഫിറോസിനെ പ്രതിയാക്കിയത്. ഒളിവില്‍ പോയ ഫിറോസ് മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖേന കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഫിറോസ് മെഡിക്കല്‍ കോളജ് സിഐ മുന്‍പാകെ കീഴടങ്ങുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.