You are Here : Home / News Plus

ഭൂകമ്പം: മരണം പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

Text Size  

Story Dated: Tuesday, April 28, 2015 11:00 hrs UTC

നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാള. യുദ്ധസമാനമായ അവസ്ഥയില്‍നിന്ന് സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തമുഖത്തെ ആശ്വാസപ്രവര്‍ത്തനങ്ങള്‍ ആവുന്നത്ര മെച്ചപ്പെട്ട രീതിയില്‍ നടത്താന്‍ അദ്ദേഹം സര്‍ക്കാറിനോട് ഉത്തരവിട്ടു. സഹായത്തിനായി വിദേശ രാജ്യങ്ങളോട് അഭ്യര്‍ഥിച്ച കൊയ് രാള നേപ്പാളിന് ഇപ്പോള്‍ വേണ്ടത് ടെന്‍റുകളും മരുന്നുമാണെന്നും പറഞ്ഞു. വീടുകള്‍ തകര്‍ന്ന നിരവധി ആളുകള്‍ തുറസ്സായ സ്ഥലങ്ങളില്‍ ആണ് കിടന്നുറങ്ങുന്നത്. ഇവര്‍ക്ക് ഭീഷണിയായി മഴയും ഉണ്ട്. 7000ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ചികില്‍സയും പുനരധിവാസവും ഒരു വലിയ വെല്ലുവിളിയാണെന്നും കൊയ് രാള പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.