പശ്ചിമ ബംഗാള്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 144 അംഗ കൊല്‍ക്കത്ത കോര്‍പറേഷനില്‍ 80 സീറ്റിലും 91 മുനിസിപ്പാലിറ്റികളില്‍ 67 ഇടത്തുമാണ് തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ മുന്നേറുന്നത്.
കൊല്‍ക്കത്ത കോര്‍പറേഷനില്‍ സി.പി.എം 12 വാര്‍ഡിലും കോണ്‍ഗ്രസ് എട്ട് വാര്‍ഡിലും ലീഡ് ചെയ്യുന്നു. കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്പറേഷന് മേയര്‍ സോവന്‍ ചാറ്റര്‍ജി വിജയിച്ചു.
കച്രപാറ മുനിസിപ്പാലിറ്റിയില്‍ സുബ്രാന്‍ഷു റോയ് വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി മുകുള്‍ റോയിയുടെ മകനാണ് സുബ്രാന്‍ഷു.
കത് വയിലെ 20 വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 10 വീതം സീറ്റുകള്‍ തൃണമൂലും സി.പി.എമ്മും വിജയിച്ചു.
Comments