You are Here : Home / News Plus

ഒരു മാസത്തെ ശമ്പളം നേപ്പാളിനായി നീക്കിവെച്ച് എംപിമാര്‍

Text Size  

Story Dated: Tuesday, April 28, 2015 12:26 hrs UTC

നേപ്പാളില്‍ ഭൂകമ്പത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട നേപ്പാളി ജനതയെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ എംപിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഴുവനായും നല്‍കും.

നേപ്പാളിനെ ദുരന്തഭൂമിയാക്കിയ ഭൂകമ്പം നടന്ന പിറ്റേ ദിവസം തന്നെ ശിവസേന തങ്ങളുടെ എംപിമാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്നതിനായി ഇന്ത്യ നേപ്പാളിലേക്ക് നൂറോളം ബസ് സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. 

ഇതില്‍ അഞ്ച് ബസുകള്‍ അടങ്ങുന്ന ആദ്യ ബാച്ച് ചൊവ്വാഴ്ച്ച രാവിലെ ഇന്ത്യയിലേക്ക് തിരിച്ചു. അടുത്ത ബാച്ച് ഉച്ചക്ക് ശേഷം പുറപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.