You are Here : Home / News Plus

യെച്ചൂരിയുടെ പ്രസ്താവന ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണെന്ന് വി.എസ്

Text Size  

Story Dated: Tuesday, April 28, 2015 05:22 hrs UTC

തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മില്‍ വിഭാഗീയതയുണ്ടെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന അദ്ദേഹത്തിന് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണെന്ന് വി.എസ് അച്യുതാനന്ദന്‍. പ്രശ്ന പരിഹാരത്തിന് അദ്ദേഹം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ പാര്‍ട്ടിയില്‍ വിഭാഗിയത അവസാനിച്ചിട്ടില്ലെന്ന് സീതാറാം യെച്ചൂരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ പ്രശ്ന പരിഹാരത്തിന് വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആറ്പതിറ്റാണ്ടായി പാര്‍ട്ടിക്ക് വേണ്ടിപ്രവര്‍ത്തിക്കുന്ന വി.എസ് അച്യുതാനന്ദന് പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന സ്ഥാനമുണ്ടാകും. കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഭിന്നശേഷിയുള്ളവര്‍ക്ക് നേരെ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നനെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.