You are Here : Home / News Plus

രാഹുല്‍ പഞ്ചാബിലേക്ക് അതും ട്രെയിനിലെ സ്ളീപര്‍ ക്ളാസില്‍

Text Size  

Story Dated: Tuesday, April 28, 2015 05:31 hrs UTC

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇന്നു രാവിലെ ട്രെയിന്‍ കയറിയത് നേരെ പഞ്ചാബിലേക്കായിരുന്നു. അതും സ്ളീപര്‍ ക്ളാസില്‍. ‘പഞ്ചാബിന്‍റെ നെല്ലറ’ എന്ന് അറിയപ്പെടുന്ന ഖന്ന,ഗോപിന്ദ്ഘര്‍ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ കര്‍ഷകരുടെ സ്ഥിതിഗതികള്‍ അറിയുക എന്നതാണ് യാത്രയുടെ ലക്ഷ്യം. കാലം തെറ്റിയ മഴമൂലം വിള നഷ്ടത്താലും ഉള്ള വിളകള്‍ക്ക് വില കിട്ടാതെയും ഇവിടെയുള്ള കര്‍ഷകര്‍ ദുരിതത്തിലാണെന്ന വിവരത്തെ തുടര്‍ന്നാണ് അദ്ദേഹം പുറപ്പെട്ടത്.
ട്രെയിന്‍റെ ജനലിനരികിലുള്ള സീറ്റില്‍ ഇരുന്നാണ് ചാര നിറത്തിലുള്ള ടീ ഷര്‍ട്ട് അണിഞ്ഞ് രാഹുലിന്‍റെ യാത്ര. ഇവിടുത്തെ കര്‍ഷകരുടെ സ്ഥിതി ദയനീയമാണെന്നാണ് അറിഞ്ഞത്. അവരെ നേരിട്ട് കാണുകയാണ് ഉദ്ദേശ്യം ^രാഹുല്‍ പറഞ്ഞു. മോഡി സര്‍ക്കാറിന്‍റെ ഭൂപരിഷ്കരണ നയത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇതാണ് രാജ്യത്തെ മുഖ്യ പ്രശ്നം. കര്‍ഷകര്‍ക്ക് അവരുടെ ഭൂമി അന്യമാക്കാനാണ് നീക്കം. ഇതിനെരെ പൊരുതുമെന്നും രാഹുല്‍ പറഞ്ഞു. നിരവധി പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
കടബാധ്യതയും കാര്‍ഷിക തകര്‍ച്ചയും മൂലം നിരവധി കര്‍ഷകര്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിരുന്നു. ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ റെയില്‍വെ ലൈന്‍ കടന്നുപോവുന്ന ചിലയിടങ്ങളില്‍ പ്രതിഷേധ സൂചകമായി കുത്തിയിരിപ്പ് സമരം നടത്തിവരുന്നുണ്ട്.
മോഡി സര്‍ക്കാറിന്‍െറ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പദയാത്രക്ക് രാഹുല്‍ ഗാന്ധി പദ്ധതിയിട്ടിരുന്നു. തന്‍റെ 56 ദിവസത്തെ അജ്ഞാത വാസത്തിനുശേഷം തിരികെയത്തെിയ രാഹുല്‍ മോഡി സര്‍ക്കാറിന്‍റെ നയങ്ങള്‍ക്കെതിരെ ആക്രമണോല്‍സുകമായാണ് ഇടപെടുന്നത്. രാജ്യത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ആണ് ഇക്കൂട്ടത്തില്‍ പ്രധാനമായും അദ്ദേഹം ഏറ്റെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.