You are Here : Home / News Plus

അഫ്ഗാന്‍ പ്രസിഡന്‍റുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Tuesday, April 28, 2015 05:49 hrs UTC

ഇന്ത്യ സന്ദര്‍ശിക്കുന്ന അഫ്ഗാന്‍ പ്രസിഡന്‍റ് മുഹമ്മദ് അഷ്റഫ് ഗനിയുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളിലെയും ഉന്നതതല സംഘം പങ്കെടുത്തു.
ഹൈദരാബാദ് ഹൗസില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഗനി കൂടിക്കാഴ്ച നടത്തും. പരസ്പര സഹകരണം സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തും. കൂടാതെ ഉഭയകക്ഷി കരാറുകളിലും ഇന്ത്യയും അഫ്ഗാനും ഒപ്പുവെക്കും.
രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഒൗദ്യോഗിക വരവേല്‍പ്പില്‍ പങ്കെടുത്ത ശേഷം രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ മുഹമ്മദ് ഗനി പുഷ്പാര്‍ച്ചന നടത്തും. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി വ്യാപാര സംഘടനാ പ്രതിനിധികള്‍ എന്നിവരുമായും അഫ്ഗാന്‍ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച മുഹമ്മദ് ഗനി മടങ്ങും.
ത്രിദിന ഒൗദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാത്രിയാണ് അഫ്ഗാന്‍ പ്രസിഡന്‍റ് ഇന്ത്യയിലെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.