നേപ്പാളില്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ മലയാളി ഡോക്ടര്‍ അബിന്‍ സൂരിയെ ഡല്‍ഹിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹിയില്‍ എത്തിച്ചത്. അരക്ക്താഴെ പരിക്കേറ്റ അബിനെ വിദഗ്ധ ചികിത്സക്കായി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡയാലിസിസ് തുടരേണ്ടതുണ്ടെന്നും ചികിത്സക്കായി നാട്ടിലത്തെിക്കണമെന്നും അബിന്‍ സൂരി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, നേപ്പാളില്‍ മരിച്ച അബിന്‍െറ സുഹൃത്തുക്കളും മലയാളി ഡോക്ടമാര്മാരുമായ ദീപക് കെ. തോമസ്, എ.എസ്. ഇര്‍ഷാദ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലത്തെിക്കും. ഡോ. ദീപക്കും ഡോ. ഇര്‍ഷാദും രക്ഷപ്പെട്ടതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച കാഠ്മണ്ഡുവിലെത്തിയ ദീപക്കിന്‍െറ സഹോദരീഭര്‍ത്താവ് ലിജിന്‍ ജേക്കബ്, കുടുംബ സുഹൃത്ത് ജോസ് ജോസഫ്, ഇര്‍ഷാദിന്‍െറ സഹോദരന് ലിയാഖത്ത് എന്നിവര്‍ ത്രിഭുവന്‍ ആശുപത്രി മോര്‍ച്ചറിയിലത്തെി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് മരണം സ്ഥിരീകരിച്ചത്.
Comments