You are Here : Home / News Plus

മുഹമ്മദ് ബിന്‍ നായിഫ് സൗദി കിരീടാവകാശി

Text Size  

Story Dated: Wednesday, April 29, 2015 05:34 hrs UTC

സൗദി കിരീടവകാശിയായി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിനെ നിയമിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് വിജ്ഞാപനമിറക്കി. അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ് ഒഴിവായ സ്ഥാനത്താണ് പുതിയ നിയമനം. ഡെപ്യൂട്ടി കിരീടവകാശിയായി പ്രതിരോധമന്ത്രിയും സല്‍മാന്‍ രാജാവിന്‍െറ മകനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചു. വിദേശകാര്യ മന്ത്രി അമീര്‍ സുഊദ് അല്‍ഫൈസല്‍, തൊഴില്‍ മന്ത്രി എഞ്ചി. ആദില്‍ ഫഖീഹ് എന്നിവര്‍ക്കും സ്ഥാനചലനമുണ്ട്. അമീര്‍ സുഊദ് അല്‍ഫൈസലിനെ രാജ്യകാര്യ മന്ത്രിയും വിദേശകാര്യങ്ങളുടെ പ്രത്യേക മേല്‍നോട്ടക്കാരനായും നിയമിച്ചു. സൗദിയുടെ മുന്‍ യു.എസ് അംബാസഡര്‍ ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈറാണ് പുതിയ വിദേശകാര്യ മന്ത്രി. ധനമന്ത്രി ഡോ. മുഹമ്മദ് അല്‍ജസ്സാറിനെ മാറ്റി തത്സ്ഥാനത്ത് എന്‍ജി. ആദില്‍ ഫഖീഹിനെ നിയമിച്ചു. ഡോ. മുഫരിജ് അല്‍ഹഖ്ബാനിയാണ് പുതിയ തൊഴില്‍ മന്ത്രി. റോയല്‍ കോര്‍ട്ട് മേധാവിയായി ഹമദ് സുവൈലിമിന്‍െറ കാബിനറ്റ് റാങ്കോടെ നിയമിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.