You are Here : Home / News Plus

കൊച്ചി മെട്രോ വെബ് സൈറ്റ് ഹാക്ക് ചെയ്തു

Text Size  

Story Dated: Wednesday, April 29, 2015 05:36 hrs UTC

കൊച്ചി മെട്രോ റെയിലിന്‍െറ ഒൗദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തു. സൈറ്റ് തുറക്കുമ്പോള്‍ പാകിസ്താന്‍ സിന്ദാബാദ്, ജസ്റ്റ് സപ്പോര്‍ട്ട് മൈ ബ്രോ എന്നിങ്ങനെയാണ് കാണുന്നത്. ബുധനാഴ്ച മുതലാണ് സൈറ്റ് ഹാക്ക് ചെയ്തിട്ടുള്ളത്.

വെബ്സൈറ്റ് ഹാക്ക് ചെയ്തത് ചൂണ്ടിക്കാട്ടി കേരളാ മെട്രോ റെയില്‍ കോര്‍പറേഷന്‍ കൊച്ചി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സൈറ്റ് പൂര്‍വസ്ഥിതിയിലാക്കുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

2013ലും കൊച്ചി മെട്രോയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തിരുന്നു. ജോര്‍ദാനില്‍ നിന്നുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്ന്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.