You are Here : Home / News Plus

ബിജു രമേശിന്റെ കാര്‍ മന്ത്രി മാണിയുടെ വീട്ടിലെത്തിയതിന് തെളിവ് ലഭിച്ചുവെന്ന് സൂചന

Text Size  

Story Dated: Wednesday, April 29, 2015 07:32 hrs UTC

ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന് ധനമന്ത്രി കെ.എം മാണിയുടെ ഔദ്യോഗിക വസതിയില്‍നിന്ന് സുപ്രധാന തെളിവ് ലഭിച്ചുവെന്ന് സൂചന. ബിജു രമേശിന്റെ കെ.എല്‍ 1 ബി.ബി 7878 നമ്പര്‍ കാര്‍ മെയ് 2 ന് മന്ത്രി മാണിയുടെ ഔദ്യോഗിക വസതിയായ 'പ്രശാന്തി'യില്‍ എത്തിയതായി ഗാര്‍ഡ് റൂമിലെ രജിസ്റ്ററില്‍നിന്ന് തെളിവ് ലഭിച്ചുവെന്നാണ് ലഭ്യമായ വിവരം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ വിജിലന്‍സ് തയ്യാറായിട്ടില്ല. 

വിജിലന്‍സ് സംഘം തിങ്കളാഴ്ചയാണ് പ്രശാന്തിയിലെത്തി തെളിവെടുപ്പ് നടത്തിയത്. മഹസര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ആയിരുന്നു തെളിവെടുപ്പ്. രാവിലെ 11.30 ഓടെ എത്തിയ സംഘം അര മണിക്കൂറിനുശേഷം മടങ്ങി. ഈ സമയം മന്ത്രി മാണി ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നില്ല. 

മന്ത്രി മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയിരുന്നുവെന്ന് ബാര്‍ ഉടമ ബിജു രമേശും ഡ്രൈവര്‍ അമ്പിളിയും മൊഴി നല്‍കിയിരുന്നു. കെ.എല്‍ 1 ബി.ബി 7878 നമ്പര്‍ കറിലെത്തി എന്നായിരുന്നു മൊഴി. ഇക്കാര്യം സാധൂകരിക്കുന്ന തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചുവെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.