You are Here : Home / News Plus

നേപ്പാള്‍: മരണസംഖ്യ 5027

Text Size  

Story Dated: Wednesday, April 29, 2015 07:41 hrs UTC

നേപ്പാളിനെ തകര്‍ത്ത ഭൂകമ്പത്തില്‍ മരണസംഖ്യ 5027 കടന്നു. പരിക്കേറ്റവരുടെ എണ്ണം 9,200 ആയി ഉയര്‍ന്നു. ബുധനാഴ്ച രാവിലെ കാഠ്മണ്ഡുവില്‍ കനത്ത മഴ പെയ്തിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാകാന്‍ ഇടയാക്കിയെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ ഇന്ത്യയില്‍ 73 ഇന്ത്യക്കാരും തിബത്തില്‍ 25 പേരും മരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ നേപ്പാളില്‍വെച്ചാണ് മരണപ്പെട്ടത്. ഇന്ത്യ അടക്കമുള്ള സേനകളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കാഠ്മണ്ഡുവിലെ മൂന്നു വലിയ പവര്‍ സ്റ്റേഷനുകളുടെ തകരാര്‍ പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ദേശീയ എനര്‍ജി ഏജന്‍സി പരിഹരിച്ചു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.