You are Here : Home / News Plus

നേപ്പാള്‍ : കേരളം രണ്ട് കോടി നല്‍കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, April 29, 2015 07:43 hrs UTC

നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് കേരളം രണ്ട് കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ 10,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ വിഭാഗം ജനങ്ങളും നേപ്പാളിലെയും ഇന്ത്യയിലെയും ഭൂകമ്പബാധിതര്‍ക്ക് ഒപ്പമുണ്ടാവണം. ഭൂകമ്പത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി ഡോക്ടര്‍ അബിന്‍ സൂരിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഭൂകമ്പത്തില്‍ മരിച്ച ഡോക്ടര്‍മാരായ ദീപക് കെ. തോമസിന്‍െറയും എ.എസ്. ഇര്‍ഷാദിന്‍്റെയും മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലത്തെിക്കും. നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ മലയാളികളെയും ഇന്ന് തിരിച്ചത്തെിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.