You are Here : Home / News Plus

ബാര്‍കോഴ: മാണിയുടെ ഒൗദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന

Text Size  

Story Dated: Wednesday, April 29, 2015 07:44 hrs UTC

 ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിയുടെ ഒൗദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. ഒൗദ്യോഗിക വസതിയായ 'പ്രശാന്തി'യിലാണ് വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. മഹസര്‍ തയാറാക്കുന്നതിന്‍റെ ഭാഗമായായിരുന്നു പരിശോധന. തിങ്കളാഴ്ച രാവിലെ 11.30 ഓടെ എത്തിയ സംഘം അര മണിക്കൂറിനുശേഷം മടങ്ങി. ഈ സമയം മന്ത്രി വസതിയില്‍ ഉണ്ടായിരുന്നില്ല.

ഒൗദ്യോഗിക വസതിയിലത്തെിയാണ് ധനമന്ത്രി മാണിക്ക് പണം നല്‍കിയെന്നാണ് ബാര്‍ ഉടമ ബിജു രമേശും അദ്ദേഹത്തിന്‍െറ ഡ്രൈവര്‍ അമ്പിളിയും മൊഴി നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വസതിയില്‍ വിജിലന്‍സ് തെളിവെടുപ്പ് നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.