You are Here : Home / News Plus

മന്ത്രി കെ. ബാബുവിനെതിരെ അന്വേഷണം

Text Size  

Story Dated: Wednesday, April 29, 2015 03:07 hrs UTC

എക്‌സൈസ്‌ മന്ത്രി കെ. ബാബുവിനെതിരെ ബാര്‍ കോഴ കേസില്‍ വിജിലന്‍സ്‌ അന്വേഷണം.ബാറുടമ ബിജു രമേശിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണം. വിജിലന്‍സിന്റെ എറണാകുളം യൂണിറ്റാകും അന്വേഷണം നടത്തുക. കെ. ബാബുവിനെതിരെ പ്രത്യേകം അന്വേഷണം നടത്തേണ്ടന്ന നിയമോപദേശം തള്ളിക്കൊണ്ടാണ്‌ വിജിലന്‍സ്‌ തീരുമാനം എടുത്തത്‌. മന്ത്രി കെ.എം മാണിക്കെതിരെ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ കെ. ബാബുവിനെതിരായ ആരോപണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു വിജിലന്‍സിന്‌ ലഭിച്ച നിയമോപദേശം. കെ. ബാബുവിനെതിരെ ക്വിക്ക്‌ വേരിഫിക്കേഷന്‍ വേണമോ അതോ മാണിയ്‌ക്കെതിരായ കേസിനൊപ്പം അന്വേഷിച്ചാല്‍ മതിയോ എന്നാണ്‌ വിജിലന്‍സ്‌ നിയമോപദേശം തേടിയത്‌. നാളെത്തന്നെ അന്വേഷണ ഉത്തരവ്‌ പുറത്തിറങ്ങും. കെ. ബാബുവിന്‌ 10 കോടി രുപ നല്‍കിയെന്നാണ്‌ ബിജു രമേശിന്റെ മൊഴി. ലൈസന്‍സ്‌ ഫീസ്‌ 30 ലക്ഷത്തില്‍ നിന്ന്‌ 23 ലക്ഷമാക്കി കുറയ്‌ക്കുന്നതിന്‌ ബാബു കോഴ ആവശ്യപ്പെട്ടെന്നാണ്‌ ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.