ന്യൂഡല്‍ഹി: ലോക്സഭയില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്നില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി പറയുന്നത് ഇന്ത്യയെ നിര്‍മ്മിക്കുകയെന്നാണ്. കര്‍ഷകരാണ് ഇന്ത്യയെ നിര്‍മ്മിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ അവരുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുന്നു. പ്രധാനമന്ത്രി രാജ്യത്ത് ഉണ്ടാകുമ്പോള്‍ പഞ്ചാബ് സന്ദര്‍ശിക്കണമെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു.
ഭക്ഷ്യധാന്യ ഉല്‍പ്പാദന മേഖലയില്‍ ഇന്ത്യയെ നിലനിര്‍ത്തുന്നത് പഞ്ചാബിലെ കര്‍ഷകരാണ്. പാവപ്പെട്ടവര്‍ ഇന്ത്യയെ നിര്‍മിക്കാനായി യത്നിക്കുമ്പോള്‍ അതു മേക്ക് ഇന്‍ ഇന്ത്യയില്‍ പെടുന്നതല്ലേയെന്നും രാഹുല്‍ ചോദിച്ചു. കര്‍ഷകരും സാധാരണ തൊഴിലാളികളുമാണ് ഇന്ത്യയുടെ നട്ടെല്ല്. മേക്ക് ഇന്‍ ഇന്ത്യയുടെ തുടക്കം ഇവരില്‍ നിന്നാകണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം ട്രെയിന്‍ മാര്‍ഗം പഞ്ചാബിലത്തെിയ രാഹുല്‍ കര്‍ഷകരെ സന്ദര്‍ശിച്ചിരുന്നു.
Comments