You are Here : Home / News Plus

മാണിക്കും ബാബുവിനും അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് കോടിയേരി

Text Size  

Story Dated: Wednesday, April 29, 2015 04:51 hrs UTC

കൊച്ചി: ബാര്‍കോഴ കേസില്‍ ആരോപണവിധേയരായ ധനമന്ത്രി കെ.എം മാണി. എക്സൈസ് മന്ത്രി കെ.ബാബു എന്നിവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരു മന്ത്രിമാരുടെയും വസതികളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ സ്ഥിതിക്ക് ഇരുവര്‍ക്കും ഒരുനിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഇവര്‍ ഉടന്‍ രാജിവെച്ച് പുറത്തു പോകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബാര്‍കോഴ കേസില്‍ മെയ് 7-ാം തീയ്യതി മുതല്‍ എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ തുടര്‍പ്രക്ഷോഭം ആരംഭിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.