You are Here : Home / News Plus

ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ കുറ്റവാളികളും ഭീരുക്കളുമെന്ന് ഹരിയാന കൃഷിമന്ത്രി

Text Size  

Story Dated: Wednesday, April 29, 2015 04:58 hrs UTC

ഛണ്ഡിഗര്‍: സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയം മൂലം രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യാമുനമ്പില്‍ നില്‍ക്കുമ്പോള്‍ ജീവനൊടുക്കുന്ന കര്‍ഷരെ കുറ്റപ്പെടുത്തിയും പരിഹസിച്ചും ഹരിയാന കൃഷി മന്ത്രിയുടെ ഞെട്ടിക്കുന്ന പ്രസ്താവന. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളും ക്രിമിനലുകളും ആണെന്നാണ് മന്ത്രി ഒ.പി ധന്‍കര്‍ പറഞ്ഞത്. ഇന്ത്യന്‍ നിയമം അനുസരിച്ച് ആത്മഹത്യ എന്നത് കുറ്റകരമായ പ്രവൃത്തിയാണ്. ആത്മഹത്യ ചെയ്യുന്നയാള്‍ തന്‍റെ ചുമതലകളില്‍ നിന്നെല്ലാം ഒളിച്ചോടുന്ന ഭീരുവാണെന്നുമായിരുന്നു ധന്‍കറിന്‍റെ വാക്കുകള്‍. ഇത്തരം ഭീരുക്കള്‍ക്കും ക്രിമിനലുകള്‍ക്കും ഒപ്പം സര്‍ക്കാര്‍ നില്‍ക്കരുതെന്നും ധന്‍കര്‍ പറഞ്ഞു. മോഡി സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമാവുന്നതിനിടെയാണ് സംസ്ഥാന ബി.ജെ.പി സര്‍ക്കാറിലെ കാര്‍ഷിക വകുപ്പിന്‍റെ ചുമതലയുള്ള ധന്‍കര്‍ ഇങ്ങനെ പറഞ്ഞത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കര്‍ഷകരുടെ പ്രശ്നങ്ങള്‍ നിരന്തരം പാര്‍ലമെന്‍റില്‍ ഉന്നയിച്ചുവരുന്നതിനിടെയാണിത്. കഴിഞ്ഞ ദിവസം പഞ്ചാബ് സന്ദര്‍ശിച്ച രാഹുല്‍ അവിടുത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ട് അറിഞ്ഞിരുന്നു. ഹരിയാന മന്ത്രിയുടെ പ്രസ്താവന എടുത്തിട്ട് അദ്ദേഹം ഇന്ന് പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തിയത് ബി.ജെ.പിയെ ചൊടിപ്പിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.