You are Here : Home / News Plus

ബാറുടമകളുടെ ഹര്‍ജിയില്‍ ഇടക്കാല സ്റ്റേ ഇല്ല

Text Size  

Story Dated: Wednesday, April 29, 2015 05:04 hrs UTC

ന്യൂഡല്‍ഹി: മദ്യനയം സംബന്ധിച്ച ഹൈകോടതി വിധിക്കെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇടക്കാല സ്റ്റേ അനുവദിച്ചില്ല. കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ അനുവദിക്കാതിരുന്നത്. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബാറുടമകള്‍ക്ക് കോടതി കൂടുതല്‍ സമയം അനുവദിച്ചു. ജൂലൈ 10ന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, കേസില്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വ്യത്യസ്ത നിരീക്ഷണം നടത്തി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കുന്നതിലെ യുക്തി എന്താണെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് അനില്‍ ആര്‍. ധവെ ചോദിച്ചു. എന്നാല്‍, സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് ഗോപാല ഗൗഡ നിരീക്ഷിച്ചു.
മദ്യം വില്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് ശരിയല്ലെന്ന് ബാര്‍ ഉടമകളുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.