You are Here : Home / News Plus

ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ശ്രീനിവാസനെ നീക്കാന്‍ ശ്രമം

Text Size  

Story Dated: Wednesday, April 29, 2015 05:17 hrs UTC

ന്യൂഡല്‍ഹി: ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂറും ഐ.സി.സി ചെയര്‍മാന്‍ എന്‍. ശ്രീനിവാസനും തമ്മിലുള്ള ദ്വന്ദ്വയുദ്ധം പുതിയ വഴിത്തിരിവിലേക്ക്. നേര്‍ക്കുനേരെയുള്ള ഏറ്റുമുട്ടലുകളില്‍നിന്ന് ഇരുവരും മാറിനില്‍ക്കുമ്പോള്‍ ശ്രീനിവാസന്‍ അനുകൂലവിഭാഗവും പ്രതികൂലവിഭാഗവും വിഷയം ഏറ്റെടുത്തിരിക്കുകയാണ്. ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ശ്രീനിവാസനെ ഏതുവിധേനയും പുറത്താക്കാനുള്ള നീക്കവുമായാണ് പ്രതികൂലവിഭാഗം കരുക്കള്‍ നീക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളുമായി അനുകൂലവിഭാഗവും സജീവമാണ്.
ഐ.പി.എല്ലിന് ശേഷം ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ ബോഡി മീറ്റിങ് വിളിച്ചുകൂട്ടി ശ്രീനിവാസനെതിരെ ഭൂരിഭാഗം അംഗങ്ങളുടെ പിന്തുണ നേടിയെടുക്കാനാണ് പ്രതികൂലവിഭാഗത്തിന്‍െറ ശ്രമം. എന്നാല്‍, പ്രത്യേക ജനറല്‍ ബോഡി മീറ്റിങ്ങിന്‍െറ ആവശ്യമില്ളെന്നും സെപ്റ്റംബറില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങില്‍ കാര്യങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്നാണ് മുതിര്‍ന്ന ചില അംഗങ്ങളുടെ നിലപാട്. ശ്രീനിവാസനുമായി ഒരുനിലക്കും മുന്നോട്ടു പോകാനാകില്ളെന്നാണ് ചില അംഗങ്ങളുടെ പ്രതികരണം.  ഐ.സി.സിയിലെ ശ്രീനിവാസന്‍െറ പ്രാതിനിധ്യം സംബന്ധിച്ച തീരുമാനം സെപ്റ്റംബറിലെ എ.ജി.എമ്മില്‍ മതിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ആലോചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.