You are Here : Home / News Plus

കൈവെട്ട് കേസ് വിധി ഇന്ന്

Text Size  

Story Dated: Thursday, April 30, 2015 04:00 hrs UTC

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ.ജോസഫിന്‍െറ കൈ വെട്ടിയ കേസില്‍ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി വ്യാഴാഴ്ച വിധി പറയും. വാഹന പണിമുടക്കിന്‍െറ പശ്ചാത്തലത്തില്‍ വിധി പറയുന്നത് വീണ്ടും മാറ്റിവെക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അഭിഭാഷകരുമായി ആലോചിച്ചശേഷം കോടതി ഇന്ന് തന്നെ വിധി പറയാന്‍ തീരുമാനിക്കുകയായിരുന്നു. പല കാരണങ്ങളാല്‍ മൂന്ന് തവണ മാറ്റിവെച്ചശേഷമാണ് പ്രത്യേക കോടതി ജഡ്ജി പി.ശശിധരന്‍ കേസില്‍ വിധി പറയുന്നത്. 2010 ജൂലൈ നാലിന് മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവെയാണ് അക്രമിസംഘം പ്രഫസറുടെ കൈവെട്ടിമാറ്റിയത്. 23 മാസം നീണ്ട വിചാരണക്കൊടുവിലാണ് 31 പ്രതികളുടെ വിധി കോടതി പ്രഖ്യാപിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.