You are Here : Home / News Plus

വാഹനപണിമുടക്ക് ആരംഭിച്ചു

Text Size  

Story Dated: Thursday, April 30, 2015 04:06 hrs UTC

റോഡ് ട്രാന്‍സ്പോര്‍ട്ട് സുരക്ഷാ ബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂനിയനുകള്‍ സംയുക്തമായി രാജ്യവ്യാപകമായി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിവരെയാണ് സമരം.
സംസ്ഥാനത്ത് കാര്‍, ബൈക്ക് തുടങ്ങിയ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ എന്നിവ സര്‍വീസ് നടത്തുന്നില്ല. ഇത് ജനങ്ങള്‍ക്ക് യാത്രാപ്രശ്നം സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിക്കും.

പാല്‍, പത്രം, ആശുപത്രി, വിവാഹവാഹനങ്ങള്‍ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ തടയാന്‍ തീരുമാനിച്ചിട്ടില്ളെന്നും സമരസമിതി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ മിക്ക യൂനിയനുകളും പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോ, ടാക്സി, ടെമ്പോ^ട്രക്കര്‍, ലോറി, മിനിലോറി അടക്കം തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.