You are Here : Home / News Plus

ഡല്‍ഹി മോഡല്‍ പീഡനശ്രമം ; പഞ്ചാബില്‍ 14 വയസ്സുകാരി കൊല്ലപ്പെട്ടു

Text Size  

Story Dated: Thursday, April 30, 2015 06:00 hrs UTC

ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ നിര്‍ഭയയെ അതിക്രൂരമായി പീഡനത്തിരയാക്കി കൊലപ്പെടുത്തിയ അതേരീതിയില്‍ പഞ്ചാബിലും കൊലപാതകം. സ്വകാര്യബസില്‍ അമ്മക്കും മകള്‍ക്കുമെതിരെയുണ്ടായ പീഡനശ്രമത്തിനിടെ, ബസ്സില്‍നിന്ന് തള്ളിയിട്ട 14 വയസ്സുകാരിയായ മകള്‍ കൊല്ലപ്പെട്ടു. അമ്മയ്ക്ക് ഗുരുതരമായ പരിക്ക്. 

മോഗ-ബട്ടിന്‍ഡ ദേശീയപാതയിലാണ് പീഡനം അരങ്ങേറിയത്. മോഗയില്‍ നിന്ന് ബൊട്ടക്ക്പൂരയിലേക്ക് പോകുകയായിരുന്നു പീഡനത്തിനിരയായ അമ്മയും മകളും ഇളയ മകനും. ഇവര്‍ ബസില്‍ കയറിയപ്പോള്‍ കുറച്ച് യുവാക്കള്‍ മാത്രമെ ബസിലുണ്ടായിരുന്നൊള്ളു. 

ബസ്സില്‍ കയറിയയുടന്‍ തന്നെ യുവാക്കള്‍ പെണ്‍കുട്ടിയ ശല്യപ്പെടുത്താന്‍ തുടങ്ങി. യുവാക്കളിലൊരാള്‍ മകളെ കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ 38 കാരിയായ അമ്മ തടഞ്ഞു. പക്ഷെ യുവാവിനൊപ്പം ബസ് ജീവനക്കാരും ചേര്‍ന്നതോടെ അമ്മക്ക് ചെറുത്ത് നില്‍പ്പ് അസാധ്യമായി. തുടര്‍ന്ന് ബസ് ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അത് ചെവിക്കൊള്ളാതെ അതിവേഗത്തില്‍ ബസ് ഒടിച്ചു. തുടര്‍ന്ന് അമ്മയും മകളും ചേര്‍ന്ന് ശക്തമായി ചെറുത്തതോടെ ഇവരെ എല്ലാവരും ചേര്‍ന്ന് ബസിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തില്‍ മകള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.