You are Here : Home / News Plus

നേപ്പാള്‍ ദുരന്തം: മരണം 5,300 കടന്നു

Text Size  

Story Dated: Thursday, April 30, 2015 06:05 hrs UTC

ഏപ്രില്‍ 25ന് നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 5,300 കടന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ കാലാവസ്ഥ വീണ്ടും മോശമായത് തിരിച്ചടിയായി. 

നേപ്പാളിലെ സിന്ധുപാല്‍ച്ചോക്കിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. ഇവിടെ 1,587 പേരുടെ ജീവന്‍ പൊലിഞ്ഞു. ലഭിക്കുന്ന ഏറ്റവും പുതിയ കണക്കനുസരിച്ച് മരിച്ചവരുടെ എണ്ണം 5,266 ആണ്. 7,390 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ കാഠ്മണ്ഡുവിലും പുറത്തുമുള്ള ആസ്പത്രികളില്‍ ചികിത്സയിലാണ്. ഭൂകമ്പം പാടെ തകര്‍ത്ത കാഠ്മണ്ഡുവില്‍ 1,521 പേര്‍ മരിച്ചു. 

നേപ്പാളില്‍ സന്ദര്‍ശനത്തിനെത്തിയ നിരവധി ടൂറിസ്റ്റുകളും മരിച്ചവരില്‍ ഉള്‍പ്പെടും. ഇന്ത്യ, ശ്രീലങ്ക, തുര്‍ക്കി, നെതര്‍ലന്‍ഡ്്‌സ്, പോളണ്ട്, ജര്‍മ്മനി, ഫ്രാന്‍സ്, ഇസ്രായേല്‍, മലേഷ്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയാണ് നേപ്പാളിനെ സഹായിക്കാന്‍ ആദ്യമെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.