You are Here : Home / News Plus

വിദര്‍ഭയില്‍ രാഹുലിന്റെ പദായാത്ര തുടങ്ങി

Text Size  

Story Dated: Thursday, April 30, 2015 07:35 hrs UTC

വിദര്‍ഭയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പദയാത്ര അമരാവതിയില്‍ തുടങ്ങി. വിദര്‍ഭയിലെ ഗ്രാമങ്ങളിലൂടെ 15 കിലോമീറ്ററാണ് രാഹുല്‍ പദയാത്ര നടത്തുക. പഞ്ചാബിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ തീവണ്ടിയുടെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ യാത്രക്ക് തൊട്ടുപിന്നാലെയാണ് രാഹുല്‍ വിദര്‍ഭയില്‍ പദയാത്ര നടത്തുന്നത്. കിസാന്‍ പദയാത്ര എന്ന് പേരിട്ടിട്ടുള്ള ഈ യാത്രയില്‍ ദിവസവും 15 മുതല്‍ 18 കിലോമീറ്റര്‍വരെ കാല്‍നടയായി സഞ്ചരിച്ച് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനാണ് ഉദ്ദേശ്യം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.