You are Here : Home / News Plus

അഴിമതി നിരോധന ബില്ലില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

Text Size  

Story Dated: Thursday, April 30, 2015 07:37 hrs UTC

അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി അഴിമതി നിരോധന ബില്ലില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അഴിമതി കേസുകളില്‍ കുറ്റം തെളിയുന്ന പക്ഷം തടവുശിക്ഷാ കാലാവധി വര്‍ധിപ്പിക്കാനുള്ളതാണ് സുപ്രധാന തീരുമാനം. നിലവില്‍ ആറുമാസം മുതല്‍ മൂന്നു വര്‍ഷം വരെയുള്ള തടവുശിക്ഷ അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെയാക്കി ഉയര്‍ത്തും. 

ഇതോടെ അഴിമതി കേസുകള്‍ ഇനി നീചകുറ്റകൃത്യങ്ങളുടെ വിഭാഗങ്ങളില്‍ ഉള്‍പ്പെടും. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കടുത്ത കുറ്റകൃത്യമായി കണക്കാക്കും. അഴിമതിക്കെതിരെ ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.