You are Here : Home / News Plus

കളമശേരി ഭൂമിതട്ടിപ്പ്:നുണപരിശോധനക്ക് വിധേയമാക്കാനുള്ള സി.ബി.ഐയുടെ നീക്കത്തിന് തിരിച്ചടി

Text Size  

Story Dated: Thursday, April 30, 2015 06:04 hrs UTC

കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനുള്ള സി.ബി.ഐയുടെ നീക്കത്തിന് തിരിച്ചടി. കേസില്‍ മറ്റ് പ്രതികളുടെ പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ സൂരജിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ സി.ബി.ഐയുടെ അപേക്ഷ സൂരജിന്‍െറ വിസമ്മതത്തത്തെുടര്‍ന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എസ്.അംബിക തള്ളി.
വ്യാഴാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായ സൂരജ് പരിശോധനക്ക് തയാറല്ലെന്ന് മജിസ്ട്രേറ്റിനെ അറിയിക്കുകയായിരുന്നു. കേസിലെ ഒമ്പതാം പ്രതി കണയന്നൂര്‍ താലൂക്കോഫിസിലെ അഡീഷനല്‍ തഹസില്‍ദാറായിരുന്ന പാലാരിവട്ടം പുനത്തില്‍പാടം വിഷ്ണു ഹൗസില്‍ കൃഷ്ണകുമാരിയെയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാന്‍ സി.ബി.ഐ അപേക്ഷ നല്‍കിയെങ്കിലും ഇവര്‍ ഹാജരായില്ല. ഇവര്‍ക്ക് കോടതി വീണ്ടും നോട്ടീസ് അയക്കും.
പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ്, നാര്‍ക്കോ അനാലിസിസ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകള്‍ക്ക് സമ്മതമാണെന്ന് അറിയിച്ചുള്ള രണ്ടുപേരുടെയും സമ്മതപത്രം സഹിതമാണ് സി.ബി.ഐ നേരത്തേ കോടതിയില്‍ അപേക്ഷ നല്‍കിയത്. സൂരജ് ലാന്‍ഡ് റവന്യൂ കമീഷണറായിരിക്കെയാണ് ഭൂമി തട്ടിപ്പ് നടന്നത്. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ നേരത്തേ സൂരജിനെ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായ സലിംരാജ്, അബ്ദുല്‍ മജീദ്, എറണാകുളം കലക്ടറേറ്റിലെ ലാന്‍ഡ് റവന്യൂ സെക്ഷനിലെ യു.ഡി.സി ഗീവര്‍ഗീസ് എന്നിവരെയും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇവര്‍ അനുമതി നല്‍കാത്തതിനത്തെുടര്‍ന്ന് സി.ബി.ഐയുടെ നീക്കം പരാജയപ്പെട്ടിരുന്നു. സലിംരാജിന്‍െറ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ പിടിച്ചെടുക്കാനുള്ള സി.ബി.ഐയുടെ നീക്കവും പാളി.
2007 കാലഘട്ടത്തിലാണ് റവന്യൂ രേഖകള്‍ തിരുത്തി തൃക്കാക്കര പത്തടിപ്പാലം ബി.എം.വി റോഡിലെ എന്‍.എ. ഷരീഫയുടെ 25 കോടിയോളം രൂപ വിലവരുന്ന ഭൂമിയുടെ ഉടമസ്ഥത മാറ്റിയത്. പഴയ രേഖകള്‍ നശിപ്പിച്ച വില്ളേജ് ഓഫിസ് അധികൃതര്‍ വസ്തു മണി എന്നയാളുടെ പേരിലാക്കി തണ്ടപ്പേര്‍ നല്‍കുകയായിരുന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടത്തെല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.