You are Here : Home / News Plus

റബര്‍ ഇറക്കുമതി തീരുവ 5 ശതമാനം ഉയര്‍ത്തിയത് സ്വാഗതാര്‍ഹമെന്ന് കെ.എം.മാണി

Text Size  

Story Dated: Thursday, April 30, 2015 06:13 hrs UTC

തിരുവനന്തപുരം: റബര്‍ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആശ്വാസകരവും സ്വാഗതാര്‍ഹവുമാണെന്ന് ധനമന്ത്രി കെ.എം. മാണി. റബര്‍ വിലയിടിവ് മൂലമുള്ള പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാന്‍ കഴിയില്ലെങ്കിലും ഈ തീരുമാനം കര്‍ഷകര്‍ക്ക് ആശ്വാസകരമാണ്. ഇറക്കുമതി നിര്‍ത്തിവെപ്പിക്കുന്നതിനും തീരുവ വര്‍ധിപ്പിക്കുന്നതിനുമായി കേരളം നിരന്തരമായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദംചെലുത്തി വരികയായിരുന്നുവെന്നും മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.