You are Here : Home / News Plus

സംസ്ഥാന സമിതിയിലെ വോട്ടെടുപ്പില്‍ അപാകതയില്ലെന്ന്‌ സീതാറാം യെച്ചൂരി

Text Size  

Story Dated: Thursday, April 30, 2015 06:20 hrs UTC

ന്യൂഡല്‍ഹി: സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കായി സംസ്ഥാന സമിതിയില്‍ വോട്ടെടുപ്പ് നടന്നതില്‍ അപാകതയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശക്തമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സി.പി.എം. വോട്ടെടുപ്പും അഭിപ്രായവ്യത്യാസങ്ങളും അതിന്‍െറ ഭാഗമാണ്. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നതും അതു തുറന്നുപറയുന്നതും വിഭാഗീയതയല്ല. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതെ അവ തര്‍ക്കമായി പുറത്തേക്കുപോകുമ്പോള്‍ മാത്രമേ വിഭാഗീയതയായി കണക്കാക്കാനാവൂ. എന്നാല്‍, പാര്‍ട്ടി ഒരു തീരുമാനത്തിലത്തെിയാല്‍ അത് എല്ലാവര്‍ക്കും ബാധകമായിരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യെച്ചൂരിയുടെ സാന്നിധ്യത്തില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നേതൃത്വം മുന്നോട്ടുവെച്ച പാനലിനെതിരെ എട്ടുപേര്‍ വോട്ടു ചെയ്തിരുന്നു. പാര്‍ലമെന്‍റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ സംഭവത്തെ ശരിവെച്ച അദ്ദേഹം ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലെങ്കില്‍ പാര്‍ട്ടിക്ക് ജീവനില്ലെന്നും കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.