You are Here : Home / News Plus

ഭൂകമ്പം: നേപ്പാള്‍ 200 കോടി ഡോളറിന്റെ ഫണ്ട് രൂപവത്കരിക്കുന്നു

Text Size  

Story Dated: Friday, May 01, 2015 03:58 hrs UTC

ഭൂകമ്പത്തില്‍ തകര്‍ന്ന ആയിരക്കണക്കിന് കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 2 ബില്യണ്‍ (200 കോടി) ഡോളറിന്റെ ഫണ്ട് രൂപവത്കരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കാബിനറ്റ് യോഗമാണ് തീരുമാനമെടുത്തത്. ലോകരാജ്യങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഫണ്ട് സ്വരൂപിക്കാനാണ് നേപ്പാള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

6 ബില്യണ്‍ (600 കോടി) ഡോളര്‍ ഇതിനകം വിവിധ രാജ്യങ്ങളും സന്നദ്ധ സംഘടനകളും നേപ്പാള്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്രസഭ, ലോകബാങ്ക് തുടങ്ങിയ സംഘടനകളുമാണ് നേപ്പാളിന് അടിയന്തര ദുരിതാശ്വാസ സഹായം നല്‍കിയിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.