You are Here : Home / News Plus

ബാര്‍ കോഴ: മാണിയെ ഉടന്‍ ചോദ്യംചെയ്യും

Text Size  

Story Dated: Friday, May 01, 2015 04:00 hrs UTC

ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം. മാണിയെ വിജിലന്‍സ് ഉടന്‍ ചോദ്യംചെയ്യും. ബാര്‍ കോഴ കേസ് അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായിട്ടാണ് മാണിയെ ചോദ്യം ചെയ്യുന്നത്. ഇതിന് ശേഷമാകും മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തുക. മാണിയെ ചോദ്യംചെയ്യുന്നത് അതീവരഹസ്യമായി നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സൗകര്യപ്രദമായ സമയം ചോദിച്ച് അന്വേഷണച്ചുമതലയുള്ള എസ്.പി. ആര്‍. സുകേശന്‍ മാണിയെ ബന്ധപ്പെട്ടുകഴിഞ്ഞു. സാക്ഷികളില്‍നിന്ന് കിട്ടിയ മൊഴികളും തെളിവുകളും ഒത്തു നോക്കുന്നതിനാണ് മാണിയെ ചോദ്യംചെയ്യുന്നത്.

മാണിയുടെ പ്രായം കണക്കിലെടുത്ത് അദ്ദേഹം ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ദേശിക്കുന്ന സമയത്ത് എത്തി ചോദ്യംചെയ്യാനാണ് വിജിലന്‍സ് ആലോചിക്കുന്നത്. ബിജു രമേശിന്റെ കാര്‍ മാണിയുടെ വീട്ടിലെത്തിയോയെന്നറിയാനും ആ രജിസ്റ്റര്‍ പിടിച്ചെടുക്കാനും അതീവരഹസ്യമായിട്ടാണ് വിജിലന്‍സ് ഏപ്രില്‍ 25ന് മാണിയുടെ വീട്ടിലെത്തിയത്. പക്ഷേ, പിന്നീടാണ് ഇക്കാര്യം പുറത്തറിഞ്ഞത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.