You are Here : Home / News Plus

നേപ്പാള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

Text Size  

Story Dated: Friday, May 01, 2015 06:34 hrs UTC

നേപ്പാളിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6,204 കടന്നു. പരിക്കേറ്റവരുടെ എണ്ണം 13,932 ആയി. നാഷണല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍ററാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഏകദേശം 10,000നും 15,000നും ഇടയില്‍ മരണസംഖ്യ എത്താന്‍ സാധ്യതയുണ്ടെന്ന് നേപ്പാള്‍ കരസേനാ മേധാവി ജനറല്‍ ഗൗരവ് റാണ പറഞ്ഞു. ഭൂകമ്പത്തിന് ശേഷം രാജ്യം ഉത്കണ്ഠയിലും പകര്‍ച്ചവ്യാധി ഭീഷണിയിലും ആണെന്നും റാണ ചൂണ്ടിക്കാട്ടി.നേപ്പാളിന്‍െറ ഉള്‍പ്രദേശങ്ങള്‍ തകര്‍ന്നു തരിപ്പണമായെന്നും ദുരന്തത്തില്‍ നിന്നു രാജ്യത്തെ കരകയറ്റാനുള്ള ശ്രമത്തിലാണ് നേപ്പാള്‍ സര്‍ക്കാരെന്നും റെഡ്ക്രോസ് പ്രതിനിധികള്‍ വ്യക്തമാക്കി. കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.