You are Here : Home / News Plus

ഓണ്‍ലൈന്‍ വഴി മരുന്ന് വിറ്റതിന് സ്നാപ്ഡീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

Text Size  

Story Dated: Friday, May 01, 2015 05:04 hrs UTC

മുംബൈ: ഓണ്‍ലൈന്‍ വഴി മരുന്ന് വിറ്റെന്ന് കാണിച്ച് ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ സ്നാപ്ഡീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. മഹാരാഷ്ട്ര ഫൂഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) ആണ് സ്നാപ്ഡീല്‍ കമ്പനിയുടെ സി.ഇ.ഒ കുണാല്‍ ബാലിനെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. ഡോക്ടറുടെ കുറിപ്പ് ആവശ്യമുള്ള മരുന്നുകളാണ് ഓണ്‍ലൈനില്‍ ലിസ്റ്റ് ചെയ്തത്. ചുമക്കുള്ള സിറപ്പും ഗുളികയുമാണ് സ്നാപ്ഡീല്‍ വില്‍പനക്ക് വെച്ചത്.
വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ച മരുന്നിന്‍െറ എല്ലാ വിശദാംശങ്ങളും ആവശ്യപ്പെട്ട് സ്നാപ്ഡീലിന് നോട്ടീസ് അയച്ചതായി എഫ്.ഡി.എ കമ്മിഷണര്‍ ഹര്‍ഷ്ദീപ് കാംബ്ളേ അറിയിച്ചു. ഡോക്ടറുടെ കുറിപ്പിനനുസരിച്ച് ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ മരുന്ന് വിതരണം ചെയ്യാന്‍ അനുമതിയുള്ളൂ. സ്നാപ്ഡീലിന് ഡോക്ടറോ ഫാര്‍മസിസ്റ്റോ ആവാന്‍ സാധിക്കില്ല. സ്വയം ചികിത്സ ആരോഗ്യത്തെ ബാധിക്കും എന്നതിനാല്‍ മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പന നിയമവിരുദ്ധമാണെന്നും കാംബ്ളെ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സ്‌നാപ്ഡീലില്‍ എഫ്.ഡി.എ റെയ്ഡ് നടത്തിയിരുന്നു. 
മറ്റേതെങ്കിലും ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ മരുന്ന് വില്‍ക്കുന്നുണ്ടോ എന്ന കാര്യവും എഫ്.ഡി.എ അന്വേഷിക്കുന്നുണ്ട്. 2010ലാണ് സ്നാപ്ഡീല്‍ സ്ഥാപിച്ചത്. ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ഫ്ളിപ്കാര്‍ട്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് സ്നാപ്ഡീല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.