You are Here : Home / News Plus

വെള്ളക്കെട്ട്: തിരുവനന്തപുരത്ത് അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു

Text Size  

Story Dated: Saturday, May 02, 2015 03:45 hrs UTC

 തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ വേണ്ടി തിരുവനന്തപുരത്തെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു. പഴവങ്ങാടി ക്ഷേത്രത്തിന് മുമ്പിലെ ബുക്ക് സ്റ്റാള്‍ അടക്കമുള്ള കൈയ്യേറ്റങ്ങളാണ് നീക്കം ചെയ്തത്. രാവിലെ അഞ്ചു മണിയോടെ ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിന്‍െറ നേതൃത്വത്തിലാണ് നടപടി തുടങ്ങിയത്. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉണ്ടായില്ല.

തമ്പാനൂരിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ രാജ ഭരണകാലത്ത് നിര്‍മിച്ച കനാല്‍ പുനഃസ്ഥാപിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ് കുമാര്‍ അധ്യക്ഷനായ സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഒരു മാസം മുമ്പേ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.