You are Here : Home / News Plus

കോഴിക്കോട് രണ്ട് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍

Text Size  

Story Dated: Saturday, May 02, 2015 03:46 hrs UTC

തൂണേരി ഷിബിന്‍ വധക്കേസിലെ പ്രതികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒത്തുകളിയും ഗൂഢാലോചനയും നടത്തിയെന്ന് ആരോപിച്ച് രണ്ട് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍. തൂണേരി, എടച്ചേരി പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്.

പ്രതികള്‍ അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം കൊടുത്തിട്ടും കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത് ഭരണതലത്തിലെ സ്വാധീനം കൊണ്ടാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റി ആരോപിക്കുന്നു. പ്രതികള്‍ പുറത്തിറങ്ങി സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ കൂടി ഭാഗമാണിതെന്ന് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.