You are Here : Home / News Plus

അതിര്‍ത്തി തെറ്റി; ഇന്ത്യന്‍ സേനാ വിമാനം ചൈനയിലൂടെ പറന്നു

Text Size  

Story Dated: Saturday, May 02, 2015 06:41 hrs UTC

നേപ്പാളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ വ്യോമസേനാ വിമാനം ചൈനയുടെ അതിര്‍ത്തി പ്രദേശത്തു കൂടി പറന്നതായി റിപ്പോര്‍ട്ട്. നേപ്പാള്‍ സേനാ മേധാവി ജനറല്‍ ഗൗരവ് സുംഷേര്‍ റാണയാണ് ഇക്കാര്യമറിയിച്ചത്. നേപ്പാളും ചൈനയും അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മേഖലയിലൂടെ വിമാനം പറത്തുകയായിരുന്നു. നേപ്പാളിന്‍െറ ഭൂമിശാസ്ത്രപരമായ അതിര്‍ത്തി അറിയാത്തതു കൊണ്ടാണ് പൈലറ്റിന് തെറ്റുപറ്റിയത്. പൈലറ്റിന്‍െറ നടപടി മനഃപൂര്‍വമല്ളെന്നും രക്ഷാപ്രവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചപ്പോള്‍ സംഭവിച്ചതാണെന്നും റാണെ വിശദീകരിച്ചു.

ചൈനീസ് പ്രദേശത്ത് വിമാനം പറത്തിയ ഇന്ത്യന്‍ നടപടിയില്‍ നേപ്പാള്‍ സേനക്ക് വിയോജിപ്പുണ്ടെന്ന് കാന്തിപൂര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യ നിരന്തരം നിയമങ്ങള്‍ ലംഘിക്കുന്നത് എന്തു കൊണ്ടാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ റാണെയോട് ചോദ്യം ഉന്നയിച്ചു. എന്നാല്‍, അന്താരാഷ്ട്ര സൈനിക സഹായം ദേശീയ സുരക്ഷക്ക് ഭീഷണിയായി കരുതുന്നില്ലെന്നും റാണെ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.