You are Here : Home / News Plus

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: മാലെദ്വീപില്‍ 192 പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Saturday, May 02, 2015 06:43 hrs UTC

മാലെദ്വീപില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് പ്രതിപക്ഷത്തെ പ്രമുഖ നേതാവടക്കം 192 പേര്‍ അറസ്റ്റിലായി. ഇസ്‌ലാമിക് കണ്‍സര്‍വേറ്റീവ് അദാലത്ത് (ജസ്റ്റിസ് പാര്‍ട്ടി) നേതാവ് ഷെയ്ഖ് ഇമ്രാനാണ് അറസ്റ്റിലായത്. 

പ്രസിഡന്റ് യാമീന്‍ അബ്ദുള്‍ ഗയൂം രാജിവെക്കണമെന്നും തടവിലാക്കിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. പ്രക്ഷോഭകരുടെ നേതാവായ ഇമ്രാന്റെ അറസ്റ്റ് മാലെദ്വീപിലെ സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.