You are Here : Home / News Plus

വി.എം രാധാകൃഷ്ണനൊപ്പം ഉല്ലാസയാത്ര: ഡി.സി.സി സെക്രട്ടറിയോട് വിശദീകരണം തേടി

Text Size  

Story Dated: Saturday, May 02, 2015 06:45 hrs UTC

വിവാദ വ്യവസായി വി.എം രാധാകൃഷ്ണനൊപ്പം ഗോവയിലേക്ക് ഉല്ലാസയാത്ര നടത്തിയ പാലക്കാട് ഡി.സി.സി സെക്രട്ടറി പി ബാലഗോപാലിനെതിരെ കോണ്‍ഗ്രസ് നടപടിക്ക് ഒരുങ്ങുന്നു. സംഭവത്തില്‍ കെ.പി.സി.സി അദ്ദേഹത്തോട് വിശദീകരണം തേടി. ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണം. സംഘടനാ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറി തമ്പാനൂര്‍ രവിയാണ് വിശദീകരണം തേടയിട്ടുള്ളത്. 

വ്യവസായിക്കൊപ്പം കോണ്‍ഗ്രസ് നേതാവ് നടത്തിയ ഉല്ലാസയാത്രയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി വീരേന്ദ്രകുമാറിന്റെ തോല്‍വിക്ക് ഉത്തരവാദിയെന്ന് യു.ഡി.എഫ് ഉപസമിതി കണ്ടെത്തിയ നേതാക്കളില്‍ ഒരാളാണ് പി ബാലഗോപാല്‍. വിശദീകരണം തേടിക്കൊണ്ടുള്ള കത്ത് ലഭിച്ചിട്ടില്ലെന്ന് ബാലഗോപാലിനോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.