You are Here : Home / News Plus

ബി.ജെ.പി.ക്കും കേന്ദ്ര സര്‍ക്കാരിനും അരുണ്‍ ഷൂറിയുടെ രൂക്ഷ വിമര്‍ശം

Text Size  

Story Dated: Saturday, May 02, 2015 08:09 hrs UTC

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പി.ക്കുമെതിരെ രൂക്ഷമായ വിമര്‍ശവുമായി മുന്‍കേന്ദ്രമന്ത്രി അരുണ്‍ ഷൂറി രംഗത്ത്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് ലക്ഷ്യബോധമില്ലെന്നും മോദിയും അമിത്ഷായും അരുണ്‍ ജെയ്റ്റ്‌ലിയും അടങ്ങുന്ന ത്രിമൂര്‍ത്തി സംഘം തീരുമാനങ്ങള്‍ കുത്തകയാക്കിവച്ചിരിക്കുകയാണെന്നും വാജ്‌പെയി സര്‍ക്കാരില്‍ ഐ.ടി. വകുപ്പും ഓഹരി വിറ്റഴിക്കല്‍ വകുപ്പും കൈകാര്യം ചെയ്തിരുന്ന അരുണ്‍ ഷൂറി ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. മോദി സര്‍ക്കാരില്‍ ധനമന്ത്രിയാകുമെന്ന് കരുതിയ ആളായിരുന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഷൂറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.