You are Here : Home / News Plus

കോട്ടയം ബിവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ കവര്‍ച്ച

Text Size  

Story Dated: Saturday, May 02, 2015 10:16 hrs UTC

ബിവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ കവര്‍ച്ച. കോട്ടയം ടിബി റോഡില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള ബിവറേജസ് ഔട്ട്‌ലെറ്റിലാണു മോഷണം നടന്നിരിക്കുന്നത്.  എത്രത്തോളം മദ്യം നഷ്ടമായിട്ടുണെ്ടന്നു സ്‌റ്റോക്കിന്റെ കണക്കെടുത്താല്‍ മാത്രമേ അറിയാന്‍ സാധിക്കുകയോള്ളുവെന്നു പോലീസ് പറഞ്ഞു. ബിവറേജ്‌സ് ഔട്ട്‌ലെറ്റിന്റെ പുറകിലുള്ള കെട്ടിടത്തിന്റെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റി അതിലുടെ കടയ്ക്കുള്ളില്‍ പ്രവേശിച്ചാണു മോഷണം നടത്തിയിരിക്കുന്നത്. കടയ്ക്കുള്ളില്‍ വച്ചു തന്നെ മദ്യം കുടിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. മേശപ്പുറത്തും കടയ്ക്കുള്ളിലെ തറയിലുമെല്ലാം മദ്യം വീണുകിടക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.