You are Here : Home / News Plus

രാഹുല്‍ ഭ്രാന്തനാണെന്ന് സാക്ഷി മഹാരാജ്

Text Size  

Story Dated: Saturday, May 02, 2015 10:19 hrs UTC

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ അപമാനിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്. രാഹുല്‍ ഭ്രാന്തനാണെന്ന് പറഞ്ഞ എംപി പ്രധാനമന്ത്രി മോദി ശ്രീകൃഷ്ണന് തുല്യനാണെന്നും പറഞ്ഞു. കൃഷ്ണന്‍ ദ്രൗപതിയെ രക്ഷിച്ചതു പോലെയാണ് മോദി ഭൂകമ്പത്തില്‍ അകപ്പെട്ട നേപ്പാളിനെ രക്ഷിച്ചതെന്നും എംപി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ അമ്‌റോളി രത്തന്‍പുര്‍ ഗ്രാമത്തില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാക്ഷി മഹാരാജ്.രാഹുലിന് ഭ്രാന്തനാണെന്നും അയാള്‍ക്ക് രാഷ്ട്രീയത്തിന്റെ എബിസിഡി അറിയത്തില്ലെന്നും എംപി ആരോപിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു നടക്കുന്ന രാഹുലിന് ഗോതമ്പും ചോളവും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയില്ലെന്നും മഹാരാജ് ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.