You are Here : Home / News Plus

'ബാബുവിനെതിരായ അന്വേഷണത്തില്‍നിന്നും ജേക്കബ് തോമസിനെ ഒഴിവാക്കിയിട്ടില്ല'

Text Size  

Story Dated: Saturday, May 02, 2015 10:22 hrs UTC

എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണത്തില്‍നിന്നും ജേക്കബ് തോമസിനെ ഒഴിവാക്കിയിട്ടില്ലെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ വ്യക്തമാക്കി. മുമ്പു ബാബുവിന്റെ കീഴില്‍ ജോലി ചെയ്തിട്ടുള്ളതിനാല്‍ ജേക്കബ് തോമസിനെ ഒഴിവാക്കിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണു വിജിലന്‍സ് ഡയറക്ടറുടെ വിശദീകരണം. ബാബുവിനെതിരെ തിങ്കളാഴ്ച അന്വേഷണം ആരംഭിക്കും. ബിജു രമേശ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. ക്വിക്ക് വേരിഫിക്കേഷന്‍ 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി കെ.എ. ആന്റണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.