You are Here : Home / News Plus

യു.എ.പി.എ പിന്‍വലിക്കണം -മുസ് ലിം ലീഗ്

Text Size  

Story Dated: Saturday, May 02, 2015 05:43 hrs UTC

മലപ്പുറം: നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) റദ്ദാക്കണമെന്ന് മുസ് ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. യു.എ.പി.എ പ്രകാരം എടുത്ത എല്ലാ കേസുകളും നീതിന്യായ പുന:പരിശോധനക്ക് വിധേയമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഹുബ്ബള്ളി ഗൂഢാലോചനകേസില്‍ ഏഴ് വര്‍ഷത്തെ വിചാരണതടവിന് ശേഷം കുറ്റവിമുക്തരാക്കപ്പെട്ട നാല് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ക്കും സര്‍ക്കാര്‍ അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എ.പി.എ ക്കെതിരെ മുസ് ലിം ലീഗ് പാര്‍ലമന്‍റില്‍ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. യു.എ.പി.എക്കെതിരെ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ, മനുഷ്യാവകാശ സംഘടനകളുമായി യോജിച്ച നീക്കങ്ങള്‍ക്ക് പാര്‍ട്ടി മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും വാര്‍ത്താമ്മേളനത്തില്‍ സംബന്ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.