You are Here : Home / News Plus

ഇബ്രാഹിംകുഞ്ഞിനെതിരെ ക്വിക്ക് ഇര്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ടിന്‍റെ ആവശ്യമില്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Saturday, May 02, 2015 06:13 hrs UTC

ഗണേഷ് കുമാര്‍ അഴിമതി ആരോപണം ഉന്നയിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ ക്വിക്ക് ഇര്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ടിന്‍റെ ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ഗണേഷ് കുമാര്‍ ലോകായുക്തയിലാണ് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് ലോകായുക്ത അനേഷിക്കട്ടെയെന്നും മന്ത്രി ആലുവയില്‍ പറഞ്ഞു.
മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം സംബന്ധിച്ച ആഭ്യന്തര വകുപ്പ് ക്വിക്ക് ഇര്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ട് തേടിയ സാഹചര്യത്തില്‍ എം.എല്‍ .എ തന്നെ ആരോപണമുന്നയിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ എന്തുകൊണ്ട് അനേഷണമില്ലെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തന്നോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നവര്‍ കൂറ്റവാളികളാണോയെന്ന് ശ്രദ്ധിക്കാറില്ല - താന്‍ അവിഹിതമായി അവര്‍ക്കെന്തെങ്കിലും അനുകൂല്യം ചെയ്തോയെന്ന് നോക്കണമെന്നും മന്ത്രി പറഞ്ഞു. ആലുവയില്‍ ലാഭം വാഗ്ദാനം ചെയ്ത് 50 കോടി രൂപയിലധികം തട്ടിച്ച കേസിലെ പ്രതികള്‍ മന്ത്രിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആയിരുന്നു. ഇവര്‍ക്കെതിരെ അടിയന്തിര നടപടിയെടുക്കാന്‍ ADGP ചുമതലപ്പെടുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.