You are Here : Home / News Plus

കൊങ്കണ്‍ പാതയില്‍ തീവണ്ടി പാളം തെറ്റി

Text Size  

Story Dated: Sunday, May 03, 2015 07:44 hrs UTC

കൊങ്കണ്‍ പാതയില്‍ ഞായറാഴ്ച തീവണ്ടി പാളം തെറ്റി. ലോകമാന്യതിലകില്‍ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്നു 12223 ാം നമ്പര്‍ തുരന്തോ എക്‌സ്പ്രസ്സാണ് പാളം തെറ്റിയത്. രാവിലെ ആറ് മണിക്ക് മഡ്ഗാവില്‍ വിട്ട തീവണ്ടി ആറരയോടെ സര്‍സോറ തുരങ്കത്തില്‍ വച്ചാണ് അപകടത്തില്‍ പെട്ടത്. പത്തുകോച്ചുകളാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല. ട്രെയിന്‍ ഡ്രൈവര്‍ കൃത്യസമയത്ത് ബ്രേക്ക് ചെയ്തതിനാലാണ് വന്‍ അപകടം ഒഴിവായത്. എഞ്ചിനും ആദ്യത്തെ നാല് ബോഗികളും ഒഴിച്ചുള്ളവയാണ് പാളം തെറ്റിയത്. പാളം തെറ്റിയ കോച്ചുകളെല്ലാം തുരങ്കത്തിനുള്ളിലാണ് കിടക്കുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.