അമേരിക്കയുടെ ഫ്ളോയിഡ് മേവെതര്‍ ലോക ബോക്സിംഗ് ചാമ്പ്യന്‍. നൂറ്റാണ്ടിന്റെ പോരാട്ടം എന്നറിയപ്പെട്ട മത്സരത്തില്‍ ഫിലിപ്പൈന്‍സിന്റെ മാനി പക്കിയാവോയെയാണു മേവെതര്‍ പരാജയപ്പെടുത്തിയത്. ഫ്രഫഷണല്‍ ബോക്സിംഗ് മത്സരത്തില്‍ മേവെതറിന്റെ 48ാമത്തെ തുടര്‍ച്ചയായ വിജയമാണിത്.മത്സരത്തില്‍ മൂന്നു വിധികര്‍ത്താക്കളുടേയും തീരുമാനം മേവെതറിനനുകൂലമായിരുന്നു. 118-110, 116-112,116-112 എന്ന നിലയിലായിരുന്നു മേവെതറിന്റെ വിജയം. 3,000 രത്നങ്ങള്‍ പതിച്ച വെല്‍ട്ടര്‍ ബെല്‍റ്റാണു വിജയിക്കു സമ്മാനിക്കുന്നത്. മേവെതര്ക്കു 900 കോടി രൂപയും പക്കിയാവോയക്കു 600 കോടി രൂപയും പ്രതിഫലമായി ലഭിക്കും. മികച്ച പോരാട്ടമായിരുന്നു പക്കിയാവോയും കാഴ്ച്ചവച്ചത്. ഹോളിവുഡ് താരങ്ങളടക്കമുള്ള വിവിഐപികളെ സാക്ഷി നിര്‍ത്തിയായിരുന്നു ഇടിക്കൂട്ടില്‍ തന്നെ വെല്ലാനാളില്ലെന്നു മേവെതര്‍ തെളിയിച്ചത്.
Comments