You are Here : Home / News Plus

കെ.ബാബു നുണപരിശോധനക്ക് തയാറാകാത്തതെന്തുകൊണ്ടെന്ന് വി.എസ്

Text Size  

Story Dated: Sunday, May 03, 2015 05:03 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ പ്രഖ്യാപിച്ചിട്ടും അദ്ദേഹം നുണ പരിശോധനക്ക് തയാറാകാത്തതെന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കെ.ബാബുവിനെതിരെ അന്വേഷണം നീട്ടുന്നത് ശരിയല്ല.
കേസന്വേഷിക്കുന്ന വിജിലന്‍സിനെതിരെ സമ്മര്‍ദമുണ്ടെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ തന്നെ വ്യക്തമാക്കിയിരുന്നു. കേസില്‍ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആരുടെ തന്നെ ഇടപെടുകയാണെങ്കിലും അത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.