You are Here : Home / News Plus

ജെ.ഡി.യുവുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Sunday, May 03, 2015 05:09 hrs UTC

കോഴിക്കോട്: ജെ.ഡി.യു ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജെ.ഡി.യു നേതാവ് വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരേന്ദ്രകുമാറിന്‍റെ കോഴിക്കോട്ടെ വസതിയില്‍ ആയിരുന്നു കൂടിക്കാഴ്ച.
രാഷ്ട്രീയപരമായ പ്രശ്നങ്ങള്‍ ആണ് ജെ.ഡി.യു ഉന്നയിച്ചതെന്നും പ്രശ്ന പരിഹാരത്തിന് തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം അഞ്ചാം തിയതി കെ.പി.സി.സി പ്രസിഡന്‍റും ആഭ്യന്തര മന്ത്രിയും ജെ.ഡി.യുവുമായി ചര്‍ച്ച നടത്തും. പാലക്കാട് തെരഞ്ഞടുപ്പിലെ തോല്‍വി,ജെ.ഡിയുവിന്‍റെ രാജ്യസഭാ സീറ്റ്, യു.ഡി.എഫ് ഉപസമിതിയില്‍ ഉള്ള പ്രാതിനിധ്യം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
അനുകൂലമായ സമീപനം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായതില്‍ സന്തോഷം ഉണ്ടെന്ന് യോഗത്തിനു ശേഷം വീരേന്ദ്രകുമാര്‍ പ്രതികരിച്ചു.
കഴിഞ്ഞ ജെ.ഡി.യു നേതൃയോഗത്തിന് ശേഷം വീരേന്ദ്രകുമാര്‍ യു.ഡി.എഫിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ത്തിയിരുന്നു. പാലക്കാട് തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിച്ച ഉപസമിതി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കുന്നില്ല,യു.ഡി.എഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്നിവയായിരുന്നു ജെ.ഡി.യുവിന്‍െറ പരാതി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.